തിരുവല്ല:എം.സി റോഡിൽ കുറ്റൂർ ആറാട്ട് കടവിന് സമീപം ടയർ മാറ്റിക്കൊണ്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു. കൂടംകുളം സ്വദേശി മുകേഷ് (25) എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആറു മണിയോടെയാണ് സംഭവം.

റോഡിന്റെ അരികിൽ ഇട്ട് ടയർ മാറ്റകയായിരുന്ന കെഎൽ 21 1177 നമ്പർ ലോറിക്ക് പിന്നിൽ തമിഴ്‌നാട്ടിൽ നിന്ന് ഏത്തക്കുലയുമായി വന്ന ടിഎൻ 69 ബിഎഫ് 7096 നമ്പർ ലോറി ഇടിച്ചു കയറുകയായിരുന്നു. ഈ ലോറിയുടെ ക്ലീനറാണ് മരണമടഞ്ഞ മുകഷേ്. പരുക്കേറ്റ ലോറി ഡ്രൈവർ മുത്തുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകേഷിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.